തിരുവനന്തപുരം: വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ തിയതി നീട്ടിയിരിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നികുതി അടയ്ക്കൽ തിയതി, ആംനസ്റ്റി, നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഒപ്പം ടേണോവർ ടാക്‌സ് ഫയൽചെയ്യുന്നത് സെപ്റ്റംബർ 30 വരെയും നീട്ടിയിട്ടുണ്ട്.

അതേസമയം, കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group