ടിക് ടോക് സി.ഇ.ഒ കെവിന് മേയര്‍ രാജിവെച്ചു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടിക് ടോകുമായി അമേരിക്കന്‍ കമ്ബനികള്‍ നടത്തുന്ന ഇടപാടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ദുഃഖത്തോടെ കമ്ബനി വിടുകയാണെന്ന് മേയര്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
ടിക് ടോക് ജനറല്‍ മാനേജര്‍ വനേസ പാപ്പാസ് ആയിരിക്കും കമ്ബനിയുടെ ഇടക്കാല ചെയര്മാന്. ഡിസ്നിയില്‍ വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചതിന് ശേഷമാണ് മേയര്‍ ടിക് ടോകിലെത്തിയത്.ഡിസ്നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസിന് പിന്നില്‍ കെവിന് മേയറായിരുന്നു. ടിക് ടോകിന്റ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായാണ് അദ്ദേഹം ചൈനീസ് കമ്ബനിയുമായുള്ള ബന്ധം തുടങ്ങിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2