ന്യൂഡൽഹി: ടിക്ക് ടോക്കിന് പകരം പുതിയ മറ്റോരു ആപ്ലിക്കേഷനുമായി ഫേസ് ബുക്ക്.ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളിലും ടിക്ക് ടോക്ക് നിരോധിച്ചതോടെയാണ് ഫേസ് ബുക്ക് ഈ പുതിയ നീക്കവുമായി രംഗത്ത് വനിരിക്കുന്നത്. ടിക്ക് ടോക്കിന് സാമ്യമുള്ള  ഷോര്‍ട്ട് വീഡിയോ കണ്ടന്റുകള്‍ക്കായാണ് പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിയ്ക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ടിക്ടോക്കിന് സമാനമായ സൈ്വപ്പ് അപ്പ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഷോര്‍ട്ട് വീഡിയോ ടാബ് ഫേസ്ബുക്ക് ആപ്പില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഈ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് പുതിയ ഷോര്‍ട്ട് വീഡിയോ ഫീച്ചര്‍ കണ്ടെത്തിയത്.

 

ഇന്ത്യയില്‍ ടിക്ടോക്കിന് ഉണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്താണ് കമ്പനിയുടെ ഫേസ്ബുക്കും ഈ ഷോര്‍ട്ട് വീഡിയോ സവിശേഷത ഇന്ത്യയില്‍ തന്നെ പരീക്ഷിക്കാന്‍ ഒരുങ്ങിയത്. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ലഭ്യമാകാന്‍ ഇനിയും കാലതാമസം എടുക്കും.

ലൈക്കുകളും കമന്റുകളും വീഡിയോകളുടെ താഴെ വലത് കോണിലായി നല്‍കിയിട്ടുണ്ട്. ഇതിന് മുകളില്‍ ക്രിയേറ്റ് ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് ക്യാമറ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. അതിനൊപ്പം ഷോര്‍ട്ട് വീഡിയോ ഷെയര്‍ ചെയ്യാനും സാധിക്കും.

ഫേസ്ബുക്ക് ഷോര്‍ട്ട് വീഡിയോ ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ക്ലിപ്പിലേക്ക് മ്യൂസിക്ക് ചേര്‍ക്കാനും ടിക്ടോക്കിലുള്ളത് പോലെ പോസ് ചെയ്യാനും റെക്കോര്‍ഡിങ് തുടരാനും അപ്ലിക്കേഷനില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഈ വീഡിയ ഫേസ്ബുക്ക് ആപ്പിലെ ഷോര്‍ട്ട് വീഡിയോ സെക്ഷനില്‍ കാണാം.ഇതോടെ ടിക്ക് ടോക്ക് നിരോധിച്ചത് മൂലം സങ്കപ്പെട്ട് ഇരിക്കുന്നവർക്ക് ഒരാശ്വസമാകും. ടിക്ക് ടോക്കിലൂടെ നിരവധിയാളുകളാണ് പ്രശസ്തരായത്.തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോം ഉണ്ടായിരുന്നു.പെട്ടന്ന് ടിക് ടോക്ക് ഇല്ലാതായതോടെ പല താരങ്ങളും തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഫേസ്ബുക്കിന്റെ പുതിയ പ്രഖ്യാപനത്തിൽ നിരവധിയാളുകളാണ് പ്രതിക്ഷയിൽ ഇരിക്കുന്നത്.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2