തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം.
നിയന്ത്രണങ്ങൾ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​ക്കേണ്ട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓക്​സിജൻ എത്തിക്കുന്നതിൽ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇടപെടണമെന്ന്​ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ടി.വി സീരിയൽ ഔട്ട്​ഡോർ ഷൂട്ടിങ്​ നിർത്തിവെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട്​ മീറ്റർ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2