അടുത്ത കാലത്തായി സമുഹ മാധ്യമങ്ങൾ നിരീക്ഷിക്കുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത്. ഷോർട്ട് വീഡിയോകൾക്കും തഗ്ഗ് ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന വാക്കുകൾ കൊണ്ട് മറ്റോരാളെ അടച്ചാക്ഷേപിക്കുന്ന വീഡിയോകൾക്കും ലഭിക്കുന്ന പ്രക്ഷകരാണ്.30 സെക്കന്റിൽ താഴെയുള്ള ഇത്തരം വീഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പ്രത്യകിച്ച് ഇത്തരം ഡയലോഗുകൾ അടിച്ച് വീടുന്നത് ഒരു സെലിബ്രിറ്റിയാണങ്കിൽ അത് എത്ര വലിയ മണ്ടത്തരമായാലും എത്ര വലിയ വൃത്തികേട് ആയാലും എത്ര ക്രൂരമായ വാക്കുകളായാലും അതിന് വലിയ പിന്തുണയും കൈയടിയും കിട്ടുമെന്നതാണ് വസ്തുത. ഇതറിഞ്ഞ് കൊണ്ട് തന്നെ മനപൂർവ്വം ഇത്തരം സഹാസങ്ങൾക്ക് മുതിരുന്നവരും ഉണ്ട് എന്നതാണ് വസ്തുത.
ബാലചന്ദ്രൻ ചുള്ളിക്കാട്.
കഴിഞ്ഞ കുറച്ച് ദിവങ്ങളായി നമ്മുടെ ഫോണുകളിലും ഫേസ് ബുക്ക് പേജുകളിലും വന്ന് നിറയുന്ന ഒരു വീഡിയോ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കൊടുംമാസ് ഡയലോഗ് എന്ന് പറയപ്പെടുന്ന വീഡിയോ.
മാതൃഭൂമി സാഹിത്യോത്സവത്തിൽ ഒരു വൃദ്ധൻ ചുള്ളിക്കാടിനോട് സിനിമയുടെ കപടലോകത്ത് നിന്ന് എന്നാണ് കവിതയിലേക്ക് തിരിച്ച് വരിക എന്ന് ചോദിക്കുന്നുണ്ട്. കവിത ചൊല്ലുമ്പോൾ അങ്ങിലുണ്ടായ വികാരങ്ങൾ താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണെന്ന് മറ്റൊരു സ്ത്രീയും പറയുന്നു. രണ്ട് പേരും ആരാധനാപൂർവ്വവും ആവശ്യത്തിലധികം വിനയത്തോടുമാണ് ഇത് പറയുന്നത്.ചോദ്യത്തിൽ ക്ഷുഭിതനാകുന്ന ബാല ചന്ദ്രൻ ചുള്ളിക്കാട് ‘സൗകര്യമില്ല’ എന്ന് വൃദ്ധന് മറുപടി നൽകി. തുടർന്നുള്ള സംസാരത്തിൽ താൻ നിരന്തരം കവിതകളെഴുതുന്നുണ്ടെന്നും അത് പ്രസിദ്ധീകരിക്കുന്നുണ്ടെന്നും കവിത വായിക്കാതെയാണ് ഈ ചോദ്യങ്ങളൊക്കെയെന്നും ക്ഷുഭിതനായി തന്നെ പറയുന്നു. ചുള്ളിക്കാട് ഇനി എൻറെ അവസാന കവിത വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവരൊക്കെയെന്ന മാസ് ഡയലോഗ് അടിച്ചിട്ടാണ് നിർത്തുന്നത്.
എന്താണ് തെറ്റ്.
സത്യത്തിൽ എത്രമാത്രം അസ്വസ്ഥതപ്പെടുത്തുന്ന ഒരു മറുപടിയാണത്. പ്രത്യക്ഷത്തിൽ യാതൊരു വിധ തെറ്റും ചോദ്യകർത്താകൾ ചെയ്തിട്ടില്ല. എന്നിട്ടും അത്യന്തം അവർ അപമാനിതരായി. അത് പോലെ ഒരു പൊതു സമൂഹത്തിൽ അപമാനിതരാവുക എന്നത് വളരെ ബുദ്ധിമുട്ടുന്ന കാര്യമാണ്. എന്നാൽ അതിലേറെ അപമാനകരമായ മറ്റോരു വസ്തുത.
പരുക്കനിട്ട് അയാൾ പറയുന്ന മറുപടികൾക്ക് കിട്ടുന്ന ഓരോ കയ്യടികളാണ്. അതോടെ ചോദ്യകർത്താക്കൾ വീണ്ടും വേദിയിൽ അപമാനിതരാകുന്നു.
അത് പോലെ തന്നെ നമ്മൾ സ്ഥിരമായി കാണുന്ന ഒരു ശൈലിയാണ് ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരെ വിരട്ടുന്നുത്. ജനകീയ കോടതി എന്ന പരിപാടിയിൽ മൈത്രേയൻ തന്റെ എതിരാളിയോട് നിങ്ങളെന്നോട് ചോദ്യം ചോദിക്കാൻ യോഗ്യതയുള്ളവരല്ല എന്ന് പറയുമ്പോഴും അങ്ങനെ വായടപ്പിക്കപ്പെടുന്നവരുടെ അപമാനം വളരെ വലുതാണ്.
തഗ് ലൈഫ് വിരുതൻമ്മാർ.
പൊതു വേദികളിൽ സംസാരിക്കാനായി അനയിച്ച് കൊണ്ട് വന്ന് ഒരു പൊതു വേദിയിലോ ഇന്റർവ്യൂ വിനോ വിളിച്ച് കൊണ്ട് വന്ന് ഇരുത്തി സംസാരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമാണ്. പ്രത്യകിച്ച് സാമൂഹികമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയി ഉയർന്ന സ്ഥലങ്ങളിലിരിക്കുന്നവരോട് ചോദ്യങ്ങൾ തീർച്ചയായും ഉണ്ടാകും. അയാള് ചെയ്യുന്ന ജോലിയോ ചെയ്ത കാര്യങ്ങളെക്കുറിച്ചയിരിക്കും ചോദ്യങ്ങൾ. അത് കൊണ്ട് തന്നെയാണ് അയാളെ ആ വേദിയിലേക്ക് വിളിച്ചു വരുത്തുന്നത്. എന്നാൽ സ്വകാര്യതയിലേക്കും വ്യക്തിജീവിതത്തിലേക്കുമുള്ള ഒളിഞ്ഞ് നോട്ടങ്ങളും കൃത്യമല്ലാത്ത പ്രസ്താവനകളുമൊക്കെ ചോദ്യങ്ങളായി വന്നാൽ മനുഷ്യൻ എന്ന നിലയില് അലോസരപ്പെടുന്നത് സ്വാഭാവികമാണ്. അതിനോട് മറുപടി പറയാനുള്ള യാതൊരു ബാധ്യതയും സെലിബ്രിറ്റിയായത് കൊണ്ടുണ്ടാകുന്നില്ല. പറയാൻ താൽപര്യമില്ലത്ത വിഷയങ്ങളിൽ ചോദ്യത്തിൽ പിൻമാറുകയോ ഉത്തരം പറയാൻ താല്പര്യമില്ല എന്ന് പറയുകയോ ചെയ്യാം.