തൃശൂര്‍: ചാവക്കാട്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികരും ചെറുപ്പക്കാരുമടങ്ങുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. സംഘത്തില്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് സജീവമാക്കിയിട്ടുണ്ട്. 2019 – 2021 കാലഘട്ടത്തില്‍ ഒരുമനയൂരില്‍ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഒരുമനയൂര്‍ സ്വദേശികളായ കരുവാരക്കുണ്ട് പണിക്കവീട്ടില്‍ കുഞ്ഞുമൊയ്തുണ്ണി (68), കരുവാരക്കുണ്ട് കല്ലുപറമ്ബില്‍ സിറാജുദ്ദീന്‍ (52), പാലാംകടവ് രായ്മാരക്കാര്‍ വീട്ടില്‍ അബ്ദുല്‍ റൗഫ് (70), കരുവാരക്കുണ്ട് പണിക്കവീട്ടില്‍ പറമ്ബില്‍ അലി (63), വട്ടേക്കാട് വലിയകത്തു വീട്ടില്‍ നിയാസ് (32) എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.

ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് പ്രതികള്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനായി പണം നല്‍കി വശീകരിച്ച്‌ ആളുകള്‍ ഒഴിഞ്ഞ സമയം നോക്കി കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് കുറ്റകൃത്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടി ഉള്‍പ്പെട്ട നാട്ടിലെ ക്ലബിലുള്ള മറ്റു സുഹൃത്തുക്കള്‍ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ നോക്കിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. സംഭവുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ ചില നാട്ടുകാര്‍ സദാചാര പോലീസ് ചമഞ്ഞു ദേഹോപദ്രവം ഏല്പിച്ചതിലൂടെയാണ് കാര്യം പുറത്തറിയുന്നതും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും.

പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ജയപ്രസാദ് അറിയിച്ചു. എസ്.ഐമാരായ സി.കെ. രാജേഷ്, സി.കെ. നൗഷാദ്, എ. യാസിര്‍, സുനു, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, ബാബു, വിനോദ്, സുധാകരന്‍, സീനിയര്‍ സി.പി.ഒമാരായ ഷുക്കൂര്‍, പ്രജീഷ്, ജിജി, വനിതാ പോലീസ് ഉദ്യോഗസ്ഥരായ സൗദാമിനി, ഗീത, ഷൗജത്ത് , സി.പി.ഒമാരായ ശരത്ത്, ആഷിഷ്, ഷിനു, ശബരികൃഷ്ണന്‍, റെജിന്‍ സി. രാജന്‍, വിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.