അഗര്‍ത്തല: ത്രിപുരയില്‍ ചുവടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന നേതാവ്​ അഭിഷേക്​ ബാനര്‍ജിയെ കളത്തിലിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്​.സെപ്​റ്റംബര്‍ 15ന്​ തൃണമൂലിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഭിഷേക്​ സംസ്​ഥാനത്ത്​ വന്‍ റാലിയില്‍ പ​ങ്കെടുക്കും.രണ്ടുമാസത്തിനിടെ രണ്ടുതവണ ബാനര്‍ജി ത്രിപുര സന്ദര്‍ശിച്ചിരുന്നു. സംസ്​ഥാനത്ത്​ തൃണമൂല്‍ സംഘടിപ്പിക്കുന്ന ആദ്യ വമ്ബര്‍ റാലിയാകും ഇത്​. അഗര്‍ത്തലയിലെ റാലിക്ക്​ ശേഷം തൃണമൂല്‍ നേതൃത്വത്തില്‍ പദയാത്രയും നടത്തും. റാലിക്കിടെ ഒരു ബി.ജെ.പി എം.എല്‍.എ തൃണമൂലിലെത്തുമെന്നാണ്​ വിവരം.ഒരാഴ്ചയായി അക്രമസംഭവങ്ങള്‍ക്ക്​ സാക്ഷ്യം വഹിക്കുകയായിരുന്നു ത്രിപുര. ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.’ദുര്‍ഭരണത്തിന്‍റെ ഇടമായി ത്രിപുര മാറി. നിലവില്‍ ഫാഷിസ്റ്റ്​ ഭരണമാണ്​ ത്രിപുരയില്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച്‌​ തുടങ്ങി. സെപ്​റ്റംബര്‍ 15ന്​ അഭിഷേക്​ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കും. ഇത്​ മാറ്റങ്ങളുടെ തുടക്കമാകും’ -തൃണമൂല്‍ നേതാവ്​ സുബാല്‍ ഭൗമിക്​ പറഞ്ഞു.അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ്​ രംഗത്തെത്തി. ‘അവര്‍ പുറത്തുനിന്ന്​ ആളുകളെ കൊണ്ടുവന്ന്​ ജനങ്ങളെ കൂട്ടുന്നു. സമാധാനപരമായ സംസ്​ഥാനമാണ്​​ ത്രിപുര. എന്നാല്‍ അവര്‍ ഇവിടെ ആശയകുഴപ്പങ്ങള്‍ സൃഷ്​ടിക്കുന്നുണ്ട്​. അവരെ പിന്തുണക്കുന്ന ആരും ഇവിടെയില്ല’ -ബി.ജെ.പി നേതാവ്​ പറഞ്ഞു.നേരത്തേ അഭിഷേക്​ ബാനര്‍ജിയുടെ ത്രിപുര സന്ദര്‍ശനം വന്‍ വിവാദങ്ങള്‍ക്ക്​ വഴിതെളിയിച്ചിരുന്നു. തുടര്‍ന്ന്​ അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു. ഇതില്‍ അഭിഷേക്​ ബാനര്‍ജിക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഇതിനുപിന്നാലെയാണ്​ അഭിഷേക്​ ബാനര്‍ജി വീണ്ടും ​ത്രിപുരയി​ലെത്തുക. കോണ്‍ഗ്രസ്​ വിട്ട്​ അടുത്തിടെ തൃണമൂലില്‍ എത്തിയ സുസ്​മിത ദേവിയും ​10 ദിവസ​േത്താളമായി ത്രിപുരയില്‍ ക്യാമ്ബ്​ ചെയ്യുന്നുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക