തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും’.

മതത്തെ ഉപയോഗിച്ച്‌ കെ ബാബു വോട്ട് തേടിയെന്നും , ഇത് ജനപ്രതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല അയ്യപ്പനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്നുള്ള തെളിവായി , രേഖകളും , ചിത്രങ്ങളും ഹര്‍ജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ശബരിമല അയ്യപ്പനെയും , മതത്തെയും ,വിശ്വാസത്തെയും കെ ബാബു ദുരുപയോഗം ചെയ്തതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അയ്യപ്പന്‍റെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളും ഹര്‍ജി ക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

കേവലം 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്. ഹര്‍ജി ഇന്ന് ഫയലില്‍ സ്വീകരിച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക