തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ താമസ സ്ഥലത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യൂബർ ഡ്രൈവർ സമ്പത്തിനെയാണ് ചാക്കയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

ഇയാളുടെ കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്നു രാവിലെ താമസ സ്ഥലത്തു നിന്നും ഇയാളെ കാണാതെ വന്നതോടെ സമീപ വാസികളാണ് പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു, അന്വേഷണം നടത്തിയ പൊലീസ് സംഘം രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുത്തു. രണ്ടു പ്രതികൾക്കും കൊല്ലപ്പെട്ടയാൾക്കും ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക