ചങ്ങനാശേരി: പ​ത്തു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി 26 കാരന്‍. സംഭവത്തില്‍ ക​ങ്ങ​ഴ കാ​ര​മ​ല പാ​ണ്ടി​യാം​കു​ള​ത്ത് താ​ഹ​യെ​ (26) ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ട്ടി​യെ പ്രതി കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നതയാണ് പോലീസ് കണ്ടെത്തല്‍.
സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ചൈൽഡ് ലൈ​നി​ലും ക​റു​ക​ച്ചാ​ല്‍ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യ​ത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2