അങ്കമാലി: ഇന്‍റര്‍പോളിെന്‍റ ലുക്കൗട്ട് നോട്ടീസുള്ളതായി സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ രണ്ടിടത്തുനിന്നായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി.

അങ്കമാലി കിടങ്ങൂര്‍ കപ്പേള കവലയില്‍ ആക്സിലീയം സ്കൂളിന് സമീപം വാടകക്ക് താമസിച്ചിരുന്ന സുരേഷ് രാജയെയും നെടുമ്പാശ്ശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം വാടകക്ക് താമസിച്ചുവന്ന രമേശ്, ശരവണന്‍ എന്നിവരെയുമാണ് ശനിയാഴ്ച പുലര്‍ച്ച മിന്നല്‍ പരിശോധനയില്‍ ആന്‍റി ടെററിസ്റ്റ് സ്​ക്വാഡും ഐ.ബിയും തമിഴ്നാട് ക്യു ബ്രാഞ്ച് വിഭാഗവും ചേര്‍ന്ന് അറസ്​റ്റ്​ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവര്‍ക്കൊപ്പം സുഹൃത്തുക്കളും ഉള്‍പ്പെടുന്നതായാണ് അറിയുന്നത്. കിടങ്ങൂരില്‍ 25,000 രൂപ പ്രതിമാസ വാടകക്കും നെടുമ്പാശ്ശേരിയിൽ 20,000 രൂപ വാടകക്കുമാണ് വീടുകളെടുത്ത് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സംശയം തോന്നാത്തവിധം സ്വദേശികളെപോലെയാണ് ഇവിടെ കഴിഞ്ഞിരുന്നത്.

നെടുമ്പാശ്ശേരി ആന്‍റി ടെററിസ്​റ്റ്​ സ്ക്വാഡ് കസ്​റ്റഡിയിലുള്ള ഇവര്‍ക്കെതിരെ ഇന്‍റര്‍പോളിെന്‍റ ലുക്ക്‌ഔട്ട് നോട്ടീസുണ്ടായിരുന്നതായാണ് വിവരം. രണ്ടിടത്തും ഒരേ സമയമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റെയ്​ഡ്​ നടത്തിയത്​.