ചെങ്ങന്നൂര്‍: ഇന്നലെ ചെങ്ങന്നൂര്‍ വെണ്‍മണിയിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്ബില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്ബ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

ഗോപന്‍ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. മാവേലിക്കര എംഎൽഎ അരുൺ കുമാറിൻറെ പിതൃ സഹോദര പുത്രനാണ് മരിച്ച ഗോപൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക