മൂന്ന് ദിവസത്തെ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്നാണ് അവലോകന യോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.

ബക്രീദ് ഇളവു നല്‍കിയതിനെതിരെ സുപ്രീംകോടതി സര്‍ക്കാരിനെരൂക്ഷമായിവിമര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം.ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിര്‍ദേശം നല്‍കി. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്.പ്രതിദിന കേസുകള്‍ പതിനാറായിരം കവിഞ്ഞു. ടിപിആര്‍ കുതിച്ചുയര്‍ന്ന് 11.91 ശതമാനമായതും ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്താനാണ് തീരുമാനം.