ജയ്പ്പുര്‍: മൂന്ന് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാറില്‍ ആണ് സംഭവം. ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും യുവതിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ വികാസ് ചൗദരി,ഗൗതം സൈനി ,ബുഹ്‌റുസിങ് ജാട്ട് എന്നവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 28 നാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ ബലാത്സംഗ വീഡിയോ പ്രചരിപ്പിച്ചോ എന്ന് പരിശോദിച്ച്‌ വരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group