തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അനന്തപുരം സഹകരണ സംഘത്തില്‍ സാമ്ബത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഓഡിറ്റര്‍ കണ്ടെത്തിയിട്ടും നാല് വര്‍ഷമായി സഹകരണവകുപ്പിന്‍റെ നടപടിയില്ല. നോട്ട് നിരോധനകാലത്ത് ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചതിലും ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ പരാതികളുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ സംഘങ്ങളിലൊന്നാണ് അനന്തപുരം. ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ഭരണസമിതി നയിക്കുന്ന സംഘത്തിനെതിരെ 2016-2017 സാമ്ബത്തിക വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റിലാണ് ഓഡിറ്റര്‍ 37 വീഴ്ചകള്‍ കണ്ടെത്തിയത്.ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നല്‍കുന്ന അഡ്വാന്‍സുകളായിരുന്നു സംശയകരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നോട്ടു നിരോധനം പ്രഖ്യാപിച്ച ദിവസം പ്രവര്‍ത്തി സമയം കഴിഞ്ഞ് ബാങ്കില്‍ നിന്നും സെക്രട്ടറിയും അസി.സെക്രട്ടറിയും ചേര്‍ന്ന് 8,85000 രൂപ ആവശ്യം രേഖപ്പെടുത്താതെ പിന്‍വലിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു റിപ്പോര്‍ട്ട്.മറ്റ് ഇടപാടുകളിലും ഒന്നൊന്നായി പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൈതമുക്ക് ,തിരുമല,വട്ടിയൂര്‍ക്കാവ്,ശ്രീവരാഹം ശാഖകളിലാണ് നിരോധിച്ച നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചത്.ഒറ്റ ഇടപാടില്‍ മാത്രം 3,40,000രൂപയുടെ നിരോധിച്ച നോട്ടുകള്‍ എത്തിയതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.ചട്ട വിരുദ്ധമായി വായ്പകള്‍ തീര്‍പ്പാക്കാനടക്കം നിരോധിച്ച നോട്ടുകള്‍ മാറാന്‍ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍.ഇങ്ങനെ എത്തിയ തുക ജില്ലാ സഹകരണ ബാങ്കിലേക്ക് മാറിയെന്നാണ് സംഘത്തിന്‍റെ വിശദീകരണം.സംഘം പ്രതിസന്ധിയിലായാല്‍ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡില്‍ അനന്തപുരം അംഗത്വമെടുക്കാത്തതും ആഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിര നിക്ഷേപങ്ങളില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് അമിത പലിശ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആഡിറ്റ് സര്‍ട്ടിഫിക്കറ്റിലെ കണ്ടെത്തലുകളില്‍ തുടരന്വേഷണം വേണമെന്നാണ് ചട്ടം.സഹകരണ സംഘം നിയമത്തിലെ കര്‍ശനമായ പരിശോധനയായ 65 എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടും ഇതുവരെ ഒന്നും നടന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക