തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സമയം നീട്ടി ചോദിച്ച്‌ അദാനി. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് ഏറ്റെടുക്കല്‍ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജയ്പൂര്‍, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

അദാനി ഗ്രൂപ്പിന്റെ ആവശ്യം ഈമാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനുവരി 19 ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 180 ദിവസത്തിനുള്ളില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ.സമയപരിധി ഈമാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ലക്നൗണ്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.