തിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കുട്ടിയുടെ വന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് വീണ്ടും അശങ്ക നിറയുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലിയ ആശങ്കയാണ് ഉയര്‍ത്തിയിരുന്നത്. പക്ഷെ സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.
രോഗം ബാധിച്ച വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാര്‍ത്ഥികളെയും ഇന്‍വിജിലേറ്റര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. തൈക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതിയവര്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുവന്ന രക്ഷിതാവിനും ഇപ്പോള്‍ കൊവിഡ് സ്ഥീരകരിച്ചത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തില്‍ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാര്‍ത്ഥി. മറ്റൊരാള്‍ തൈക്കാട് കേന്ദ്രത്തില്‍ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിയാണ് ഈ വിദ്യാര്‍ത്ഥി. പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കരകുളം സ്വദേശി പ്രത്യേക മുറിയില്‍ ഒറ്റക്കാണ് പരീക്ഷ എഴുതാന്‍ ഇരുന്നത്. അതേസമയം, പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2