കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച സ്വര്‍ണാഭരണം ഉടമയുടെ വീട്ടില്‍ തിരികെ വെച്ച്‌ കള്ളന്‍. ഒന്‍പത് വര്‍ഷം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണമാണ് കള്ളന്‍ ഉടമയുടെ വീട്ടില്‍ തിരികെ കൊണ്ട് വെച്ചത്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവന്‍ സ്വര്‍ണ്ണമാണ് കള്ളന്‍ മോഷ്ടിച്ചത്.സെപ്തംബര്‍ ഒന്നിനാണ് സംഭവം നടക്കുന്നത്. രാവിലെ കിടപ്പുമുറിയിലെ ജനലില്‍ പൊതി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ ആദ്യം ഒന്ന് ഭയന്നു. അതിനാല്‍ തന്നെ വടി കൊണ്ട് തട്ടി താഴെയിട്ടാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്.

പൊതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണവും കുറിപ്പും ആയിരുന്നു. കളഞ്ഞ് പോയതാണെന്ന് കരുതിയാണ് വീട്ടമ്മ അന്ന് പോലീസില്‍ പരാതി നല്‍കാതിരുന്നത്. ‘കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ വീട്ടില്‍ നിന്നും ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി. അതിന് പകരമായി ഇത് സ്വീകരിച്ച്‌ പൊരുത്തപ്പെടണം’, എന്നായിരുന്നു കുറിപ്പില്‍ പറയുന്നത്. അന്ന് നഷ്ടമായത് ഏഴേകാല്‍ പവന്റെ സ്വര്‍ണ്ണമാലയായിരന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചത് ഏഴ് പവന്റെ മാലയാണെന്ന് വീട്ടമ്മ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക