കോട്ടയം : കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. തിടനാട് പ്രസിഡന്റ് വിജി ജോർജിനെയാണു പെരുമ്പാമ്പ് കടിച്ചത്. തിടനാട്ടിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്തുനിന്ന് മാറ്റുന്നതിനിടെയാണു സംഭവം.ചാക്കിലേക്ക് കയറ്റുന്നതിനിടെ പെരുമ്പാമ്പ് വിജിയുടെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു. കടിയെത്തുടർന്നു രക്തം നിലയ്ക്കാതെ ഒഴുകി. പ്രസിഡന്റിനെ ചേർപ്പുങ്കലിലെ ആശുപത്രിയിലേക്കു മാറ്റി. പെരുമ്പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക