സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: കനത്ത മഴയിൽ എം.സി റോഡിലുണ്ടായ വെള്ളക്കെട്ടിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചാണ് ഇയാൾക്കു പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഷോബിൻ ജെയിംസ് എന്ന യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ചൊവ്വാഴ്ച രാവിലെ 8.40 ഓടെ തെള്ളകത്ത് മാതാ ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം. ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കയറി കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ സാഹസികമായാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപ്പെട്ടത്.
ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ബൈക്ക്. തെള്ളകം ഭാഗത്ത് വച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി മറിയുകയായിരുന്നു.

ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് വെള്ളക്കെട്ടിടെ കുഴിയിൽ വീണു മറിയുകയായിരുന്നുവെന്നു. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക്, വെള്ളക്കെട്ടിനു നടുവിലെ കുഴിയിൽ ചാടുകയായിരുന്നു. മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞത്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ എയിസ് മിനി ലോറിയുടെ പിൻചക്രങ്ങളിൽ യുവാവിന്റെ തല ഇടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബൈക്ക് യാത്രക്കാരൻ റോഡിൽ തെളിച്ചു വീണു. ഇതോടെ ഇയാളുടെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ചു പോയി. ഇയാളുടെ തല മിനി വാനിന്റെ പിന്നിലാണ് തലയിടിച്ചത്.

ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ഇതുവഴി എത്തിയ വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ഇയാളെ പുറത്തെ വാർഡിലേയ്ക്കു മാറ്റു.
അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരം ലഭിച്ചത്.

വീഡിയോ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2