ഏറ്റുമാനൂർ: ഇന്നലെ തെള്ളകത്ത് മരിച്ച ഷോബിൻ വീട്ടിൽ നിന്നും പത്തനംതിട്ടയിലെ ജോലി ചെയ്യുന്ന ഓഫീസിലേക്ക് പോകുന്ന വഴി.പത്തനംതിട്ട അടൂർ ഫെഡറൽ ബാങ്കിന്റെ ഇൻഷ്വറൻസ് വിഭാഗം ജീവനക്കാരനുമായ തൃശൂർ ചെങ്ങള്ളൂർ കുരിശേരി വീട്ടിൽ ഷോബിൻ ജെയിംസ് (25) ആണ്  ഇന്നലെ ദാരുണമായി മരിച്ചത്.തെള്ളകത്ത് എം.സി റോഡിലെ വെള്ളക്കെട്ടിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ഷോബിൻ മരിച്ചത്.

ഇന്നലെ രാവിലെ 8.40 നുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഷോബിൻ. ഇന്നലെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയ ഷോബിൻ ഇന്നു രാവിലെയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയിലെ ജോലി സ്ഥലത്തേയ്ക്കു ബൈക്കിൽ പോകുന്നതിനിടെയാണ് തെള്ളകത്ത് റോഡിൽ വെള്ളക്കെട്ടിലെ കുഴിയിൽ ഷോബിന്റെ ബൈക്ക് വീണത്. അടൂർ ഫെഡറൽ ബാങ്കിലെ ജീവനക്കാരനായിരുന്നു ഷോബിൻ. പത്തനംതിട്ടയിൽ തന്നെയാണ് താമസിക്കുന്നത്. അഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്ന് പോകുന്ന പതിവാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വീട്ടിൽ നിന്നും മടങ്ങി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് തെറിച്ചു വീണതിനെ തുടർന്നു ഷോബിന്റെ തല എതിർദിശയിൽ നിന്നും എത്തിയ എയിസ് മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു ഹെൽമറ്റ് തലയിൽ നിന്നും തെറിച്ചു പോയതാണ് അപകടത്തിനു കാരണമായിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് ജെയിംസ് , മാതാവ് മേരി ജെയിംസ. സഹോദരൻ – ജസ്റ്റിൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂർ ചെങ്ങാലൂർ ഔവർലേഡി മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2