ആഗ്ര: ട്രോളി ബാഗില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച്‌ 2 ന് സമീപത്താണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദേശീയപാതയ്ക്ക് സമീപത്തുള്ള സംസ്്കൃതി സര്‍വകലാശാലയ്ക്ക് സമീപത്തെ കനാലിന് സമീപം രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു.

കഴുത്തില്‍ താലിയുണ്ടായിരുന്നതായും അവളുടെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സമീപ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക