ഫഹദ് ഫാസിൽ ഗ്യാങ്സ്റ്ററായും മോഹൻലാൽ പോലീസ് ഓഫീസറുമായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എത്തുന്ന പുത്തൻ സിനിമ.

സംഭവം കേട്ട് ഞെട്ടണ്ട സംഗതി ഫാൻ മേയ്ഡ് ആണ്. 

കൊറിയൻ ലാലേട്ടൻ എന്ന് അറിയപ്പെടുന്ന കൊറിയൻ നടൻ ഡോൺ ലീ അഥവാ  മാ ഡോങ്ങ് സിയോകിന്റെ ഹിറ്റ് ചിത്രമായ ദ ഗ്യാങ്സ്റ്റർ ദ കോപ്പ് ദ ഡെവിൾ എന്ന സിനിമയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ഇതെ പേരിൽ മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും നായകനാക്കി കൊണ്ട് പോസ്റ്റർ ഉണ്ടാക്കിയത്.പിന്നിട് പോസ്റ്റർ വലിയ തോതിൽ പ്രചരിച്ചതോടെ അളുകൾക്ക് സംശയമായി.കാരണം ഡോൺ ലിയുടെ ആരാധകരും കൊറിയൻ സിനിമ ആരാധകരുടെയും ഫേവറേറ്റ് ലിസ്റ്റിലുള്ള കിടിലൻ ആക്ഷൻ ചിത്രമാണ്  ദ ഗ്യാങ്സ്റ്റർ ദ കോപ്പ് ദ ഡെവിൾ.ആശിര്‍വാദ് സിനിമാസിന്റെ നിര്‍മ്മാണത്തിലാണ് സിനിമ ഇറക്കുക എന്നതാണ് പോസ്റ്ററിൽ.

ഇതൊടൊപ്പം ലൂസിഫര്‍ സീക്വല്‍ എമ്പുരാന് മുമ്പ് ഫഹദ് ഫാസിലിനെ ഗ്യാംഗ്സ്റ്ററായും, മോഹന്‍ലാലിനെ അന്വേഷണഉദ്യോഗസ്ഥനായും അവതരിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്‍ പുതിയ സിനിമയിലേക്ക് കടന്നുവെന്ന അഭ്യൂഹവും ഈ പോസ്റ്ററിനൊപ്പം ഉണ്ടായിരുന്നു. സമീപ ദിവസങ്ങളില്‍ ഫഹദ് ഫാസിലും പൃഥ്വിരാജും തമ്മിലുണ്ടായ കൂടിക്കാഴ്ചയും ഇത്തരമൊരു സിനിമയുടെ സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടു. 

ഇത്തരം നിരവധി ഫാൻ മെയ്ഡ് പോസ്റ്ററുകൾ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഡോണ്‍ ലീ എന്ന് കൂടി അറിയപ്പെടുന്ന മാ ഡോങ് സിയോക്ക് ട്രെയിന്‍ ടു ബുസാനിലെ ഗംഭീര പ്രകടത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2