കൊ​ച്ചി: വാളയാര്‍ കേസിലെ പ്രതി ഹൈ​കോ​ട​തി​യി​ല്‍ ജാ​മ്യ ഹ​ര​ജി ന​ല്‍​കി.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍ പീഡനത്തിരയാകുകയും തുടര്‍ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയും ചെയ്ത സം​ഭ​വ​ത്തി​ലെ പ്ര​തി ‘വ​ലി​യ മ​ധു’​വെ​ന്ന മ​ധു ആണ് ഹൈ​കോ​ട​തി​യി​ല്‍ ജാ​മ്യ ഹ​ര​ജി ന​ല്‍​കി.

ഒമ്ബതും 13-ഉം വ​യ​സ്സു​ള്ള രണ്ട് കുട്ടികളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​ണ്​ മ​ധു. ര​ണ്ട്​ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ങ്കി​ലും മൂ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്​ ജാ​മ്യ ഹ​ര​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ അ​ടു​ത്ത​യാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. പ​ല​ത​വ​ണ പ്ര​തി മൂ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നും പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ തൂ​ങ്ങി മ​രി​ച്ചെ​ന്നു​മാ​ണ് കേ​സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group