നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ ഇന്നു മുതല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു മാസത്തിന് ശേഷമാണ് മദ്യശാലകള്‍ തുറന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം. രാവിലെ ഔട്ട്‌ലെറ്റുകളില്‍ വലിയ തിരക്കില്ലായിരുന്നു.

ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുമ്ബേ അണുവിമുക്തമാക്കിയിരുന്നു.മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നുണ്ട്. മാസ്ക്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കിയില്ല.മദ്യം വാങ്ങാന്‍ വരുന്നവര്‍ അകലം പാലിച്ചാണ് നിന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒരു ഫുള്‍ ബോട്ടില്‍ മദ്യം മാത്രമാണ് ഒരാള്‍ക്ക് നല്‍കിയത്.തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്നതിനാല്‍ കേരളത്തില്‍ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുമെന്ന് കണ്ട് അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്ബ്,കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകള്‍ തുറന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക