ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യ ഇ​ള​യ​മ്മ​യും ഭ​ര്‍​ത്താ​വും ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യിഅ​തി​സ​മ്പനന് കാ​ഴ്ച വെ​ച്ച സം​ഭ​വ​ത്തി​ല്‍ ദമ്പതികളും ത​ല​ശേ​രി കു​യ്യാ​ലി​യി​ലെ സമ്പന്നനായ പ്രതിയും ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ ക​തി​രൂ​ര്‍, ധ​ര്‍​മ്മ​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കേ​സി​ല്‍ ഇ​ള​യ​മ്മ​യു​ടെ ഭ​ര്‍​ത്താ​വി​നെ ക​തി​രൂ​ര്‍ സി​ഐ സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ഭാ​ര്യ കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പം ഒ​ളി​വി​ല്‍ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി പോ​ലീ​സി​നും ഡോ​ക്ട​ര്‍​ക്കും ന​ല്‍​കി​യ മൊ​ഴി​ക​ളി​ലാ​ണ് ത​ല​ശേ​രി​യി​ലെ സ​മ്ബ​ന്ന​ന്‍ വീ​ട് നി​ര്‍​മി​ച്ച്‌ ന​ല്‍​കാ​മെ​ന്നും പ​ണം ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ഇ​ള​യ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ് ക​തി​രൂ​ര്‍ ആ​റാം മൈ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ വെ​ച്ച്‌ പീ​ഡി​പ്പി​ച്ച​താ​യുംപ​റ​ഞ്ഞ​ത്.തു​ട​ര്‍​ന്ന് ക​തി​രൂ​ര്‍ പോ​ലീ​സ് സ​മ്ബ​ന്ന​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ധ​ര്‍​മ​ടം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യും ക​തി​രൂ​ര്‍ ആ​റാം മൈ​ലി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നെ​യാ​ണ് ക​തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക