ഇളയ ദളപതി വിജയ്‌യെ സിനിമാ ലൊക്കേഷനില്‍ സന്ദര്‍ശിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിെല ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഭൂരിഭാഗം ട്വീറ്റുകളും.

കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകര്‍.കൂടിക്കാഴ്ചയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ലൈക്ക് ചെയ്യുകയും റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ തുടക്കം മുതലുള്ള നായകനാണ് മഹേന്ദ്ര സിങ് ധോണി. അതുകൊണ്ടുതന്നെ തമിഴ്നാടുമായും തമിഴ് സിനിമയുമായും ധോണിക്ക് അടുത്ത ബന്ധമാണുള്ളത്. വിജയ് സിനിമകളുടെ ആരാധകന്‍ കൂടിയാണ് ധോണി.യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് ധോണി ചെന്നൈയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക