തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക് പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകള്‍ പൊതു പരീക്ഷയായി നടത്തും.

ഡിസംബര്‍ 2,10 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 11നു നടത്തും. അതേസമയം ഡിസംബര്‍ 11നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയുടെ മുഖ്യ പരീക്ഷ ഡിസംബര്‍ 10 നു നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒക്ടോബര്‍ 6നു യുജിസി നെറ്റ് / ജെആര്‍എഫ് പരീക്ഷ നടക്കുന്നതിനാല്‍ അന്നുനടത്താനിരുന്ന അസി.പ്രഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 28 ലേക്കു മാറ്റി.

നിപ്പയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ നടത്താനിരുന്ന വിവിധ കമ്ബനി, ബോര്‍ഡ്, കോര്‍പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റി. കോഴിക്കോട് ജില്ലാ ഓഫിസില്‍ 13 മുതല്‍ 17 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവയും മാറ്റി. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിലെ ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. പുതിയ തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷകള്‍ക്കു മാറ്റമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക