ഇടുക്കി : പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി. പ്രഖ്യാപനം വെറും നാടകമാണെന്നും, തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ ഉള്ള പ്രഖ്യാപനമാണെന്നും യുഡിഎഫ് ആരോപിച്ചു.
2019 ലെ ബജറ്റിന് ശേഷം പ്രളയത്തില്‍ തകര്‍ന്ന ഇടുക്കിക്ക് 5,000 കോടി രൂപയുടെ പാക്കേജ് ആണ് സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. പിന്നീട് 2020 ലെ ബജറ്റില്‍ ആയിരം കോടിയുടെ പ്രായോഗിക പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് കോവിഡ് മഹാമാരിയില്‍ മുങ്ങുകയും ചെയ്തു.
രണ്ട് തവണ പ്രഖ്യാപനങ്ങള്‍ മാത്രം നടന്നതോടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നാളെ കട്ടപ്പനയില്‍ 10,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.

പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2