ഉത്തര്‍പ്രദേശില്‍ പത്താമത്തെ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരു എംപിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പഞ്ചായത്ത് രാജ് മന്ത്രി ഭുപേന്ദ്രസിങ് ചൗധരിക്കും , എംപി കൗശല്‍ കിഷോറിനുമാണ് കോവിഡ്. സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തിരുന്നു.

രോഗം സ്ഥിരീകരിച്ച വിവരം ചൗധരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. അതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തില്‍ പോകുകയും ചെയ്യണമെന്ന് ചൗധരി ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.      ഈ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്. ആഗസ്റ്റ് 18ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുല്‍ ഗാര്‍ഗിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരിക്കും രോഗം ബാധിച്ചിട്ടുണ്ട്.ബിജെപി സംസ്ഥാന അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന സിപിഐ നേതാവ് അതുല്‍ കുമാര്‍ എന്നിവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2