കൊച്ചി: സമാന്തര എക്‌സ്‌ചേഞ്ച് കേസ് പ്രതി റസലിന് സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് ഇഡി. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വര്‍ണ്ണം കടത്തിയതായി റസല്‍ മൊഴി നല്‍കി.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റസല്‍ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാന്‍ കൊച്ചി എന്‍.ഐ.എ. യൂണിറ്റ് തെലങ്കാനയിലെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍.ഐ.എ കോടതി വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം തെളിവുകള്‍ ശേഖരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക