ഹൈദരാബാദ്: ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച ഒരു മാസത്തെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന നീക്കിയത്. ഇതിന് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നീക്കാന്‍ തെലങ്കാന മന്ത്രിസഭ തീരുമാനിക്കുകുയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിലവില്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നുമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങള്‍. സാധാരണ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ ബാധിക്കാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതെന്നാണ് തെലങ്കാനയുടെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക