മുംബൈ :പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈക്കോടതി. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 19 വയസ്സുള്ള ബന്ധുവിനെ പോക്സോ പ്രകാരം ശിക്ഷിച്ച കീഴ്‌ക്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്സോ നിയമം നിര്‍ണായകമാണെങ്കിലും 18 വയസ്സില്‍ താഴെയുള്ളവരുടെ കാര്യത്തില്‍ ഇക്കാര്യം തര്‍ക്കവിഷയമാണെന്നു കോടതി വിലയിരുത്തി. കേസില്‍ പെണ്‍കുട്ടി തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നു പിന്നീട് മൊഴി മാറ്റി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു.ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2