കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍.16 കാരിയായ പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി യുവാവ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് പല തവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും വെച്ച്‌ താന്‍ പീഡനത്തിന് ഇരയായെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോൾ അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുകയുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2