തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസിലും പരസ്യം നല്‍കാം. ഒരു മാസത്തേക്ക് ബസൊന്നിന് 12,600 രൂപയാണ് ചാര്‍ജ്. ഇടനിലക്കാരില്ലാതെ നേരിട്ട് പരസ്യം നല്‍കാനും സൗകര്യമുണ്ട്. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കെഎസ്ആർടിസിയുടെ സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിച്ചിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.
നേരത്തെ കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾ ഫുഡ് കോർട്ടുകളായും ലൊജിസ്റ്റിക്സ് സർവ്വീസിനും വിനിയോഗിച്ചിരുന്നു. മൂന്നാർ ഉൾപ്പെടെയുളളിടങ്ങളിൽ ബജറ്റ് ഹോട്ടലുകളായും ബസുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2