മാറനല്ലൂര്‍ : ഐ.ടി.ഐ. വിദ്യാര്‍ഥിയെ ഭക്ഷണത്തില്‍ ലഹരിപദാര്‍ഥം ചേര്‍ത്തുനല്‍കി മയക്കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. നാലാഞ്ചിറ ജയ് മതാ ഐ.ടി.ഐ. ഇലക്‌ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ മാറനല്ലൂര്‍, മണ്ണടിക്കോണം വിജയാഭവനില്‍ ഷൈനി(40)നെയാണ് മാറനല്ലൂര്‍ പോലീസ് പിടികൂടി അറസ്റ്റുചെയ്തത്.

ഇയാളുടെ ജ്യേഷ്ഠന്റെ കോട്ടമുകളില്‍ ഉള്ള വീട്ടില്‍ പ്രാക്ടിക്കല്‍ ക്ലാസിനെന്നു പറഞ്ഞ്‌ വിദ്യാര്‍ഥിയെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. മാറനല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ വി.അനില്‍ കുമാര്‍, പ്രമോദ്, മോഹനന്‍, എ.എസ്.ഐ.മാരായ സുനില്‍കുമാര്‍ , അശോകന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക