കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചുകൊണ്ട് പെട്രോൾ ഡീസൽ വിലകൾ ജി എസ് ടി യുടെ പരിധിയിൽ ഉൾപ്പെടുത്താതെ ജനങ്ങളെ കൊള്ളയടിക്കുന്നു. ഈ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയിൽ ഇന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന വിലക്കയറ്റം എന്ന വലിയ പ്രശ്നത്തിന് ഒരു ഒറ്റമൂലി ഉണ്ടെങ്കിൽ അത് പെട്രോൾ ഡീസൽ വിലകൾ ജി എസ് ടി യുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്.

കേരളത്തിൽ മാത്രം ജനങ്ങൾക്ക് ഒരുവർഷം ഇതുകൊണ്ട് ഉണ്ടാകുന്ന ലാഭം 8000 കോടി രൂപയാണ്. ഇത് ജനങ്ങൾക്കുണ്ടാകുന്ന ലാഭമെന്ന് കാണാതെ സംസ്ഥാന സർക്കാരിന് ഉണ്ടാകുന്ന നഷ്ടം എന്ന് കാണുന്നതുകൊണ്ടാണ് അധികാരികൾ പെട്രോൾ ഡീസൽ വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുന്നത്. വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള സ്പീക്ക്സ് ടോക്കിങ് പോയിൻറ് വീഡിയോ ഇവിടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group