കളമശേരി: അപ്പോളോ ടയേഴ്സിനും കളമശേരി ശ്മശാനത്തിനും ഇടയ്ക്ക് ദേശീയ പാതയ്ക്കരികില്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കര്‍ ലോറി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വഴി നീളെ കക്കൂസ് മാലിന്യമൊഴുക്കിക്കൊണ്ട് ഓടിച്ചുപോയി. പള്ളുരുത്തി പിച്ച നാട്ടുപറമ്ബ് ചെമ്ബുക്കണ്ടം ലെയ്നില്‍ സജീബിന്റെ ഉടമസ്ഥതയിലുള്ള KL – 58 – E-4255 നമ്ബറിലുള്ള ടാങ്കര്‍ ലോറിയാണെന്നാണ് പൊലീസില്‍ നിന്നു കിട്ടിയ വിവരം.

സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി പത്രത്തിന്റെ ലേഖകനുമായ ഇസ്മയില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കാറില്‍ വരുമ്ബോഴാണ് മാലിന്യം തള്ളുന്നത് കണ്ടതും തടയാന്‍ ശ്രമിച്ചതും. തുടര്‍ന്ന് , മാലിന്യക്കുഴല്‍ അടയ്ക്കാന്‍ പോലും നില്‍ക്കാതെ വണ്ടി വേഗത്തില്‍ ഓടിച്ചുപോയി. ജംഗ്ഷനില്‍ പൊലീസിനെ കണ്ടപ്പോള്‍ യു ടേണ്‍ എടുത്ത് കണ്ടെയ്നര്‍ റോഡ് വഴി കടന്നു കളഞ്ഞു. ഈ സമയമത്രയും കക്കൂസ് മാലിന്യം ലോറിയില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക