ചെന്നൈ: കോവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്നിട്ടും ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സ്​കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അക്കാദമിക വര്‍ഷം പരമാവധി 75 ശതമാനം ഫീസേ ഇടാക്കാവൂ എന്നും അതില്‍കൂടുതല്‍ വാങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്​കൂളുകള്‍ പൂര്‍ണമായി വിദ്യാര്‍ത്ഥികളോട് ഫീസ്​ അടക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്​ നിര്‍ദേശം.40 ശതമാനം ഫീസ്​ ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്​കൂള്‍ തുറന്ന്​ സാധാരണ നിലയിലാകുമ്ബോള്‍ ഇനിയുള്ള 25 ശതമാനം വാങ്ങുന്നത്​ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .

കോവിഡ്​ രണ്ടാം തരംഗo രൂക്ഷമായതോടെ കഴിഞ്ഞ ഏപ്രില്‍ 24ന്​ വിദ്യാലയങ്ങള്‍ അടച്ചതാണ്​. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും തുറക്കുന്നത്​ സംബന്ധിച്ച്‌​ ഇനിയും തീരുമാനമായിട്ടില്ല .രണ്ടാം തരംഗം ശക്​തമായതോടെ തമിഴ്​നാട്ടില്‍ രോഗവ്യാപനവും മരണ നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലും സ്​കൂളുകള്‍ പൂര്‍ണമായി തുക ചോദിക്കുന്നതാണ്​ പരാതിക്കിടയാക്കിയത്​. അതെ സമയം പുതിയ ഉത്തരവ്​ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group