ചെന്നൈ: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട് മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ഡിജിപിക്കെരെ സിബിസിഐഡി അന്വേഷണം തുടരുകയാണ്. രാജേഷ് ദാസിനെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന യുവ പോലീസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു കേസ്.തുടര്‍ന്ന് ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ച യുവതിയെ ചെങ്കല്‍പ്പേട്ട് മുന്‍ എസ്പി തടഞ്ഞ് വച്ച്‌ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2