ടേബിൾ ടോപ് റൺവേ.

 

ടേബിൾ ടോപ് എന്നുവെച്ചാൽ ‘മേശപ്പുറം’.  ചില വിമാനത്താവളങ്ങളിലെ ഒരു മേശയുടെ മുകളിലെ പ്രതലം പോലെ, ചുറ്റുപാടിൽ നിന്ന് ഉയർന്നു നിൽക്കുന്ന റൺ‌വേ ആണുണ്ടാവുക. ഇവയെ വിളിക്കുന്ന സാങ്കേതിക പദമാണ് ടേബിൾടോപ്പ് റൺ‌വേ എന്നത്. കുന്നിൻമുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റൺവേകൾക്ക് നാല് ചുറ്റുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. പൈലറ്റിന്റെ കണക്കുകൂട്ടലുകൾ   വിമാനവും താഴേക്ക് മൂക്കും കുത്തി നിലംപതിക്കും.

 

ഇന്ത്യയിലെ ടെബിൾ ടോപ് റൺവേകൾ

 

ഇന്ത്യയിൽ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ്‌ ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്. മംഗലാപുരം വിമാനപകടത്തിനു കാരണമായതിൽ ഒരു ഘടകം ടേബിൾടോപ്പ് റൺ‌വേയാണ്‌ എന്നൊരു ആക്ഷേപം അന്നുയർന്നു വന്നിരുന്നു എങ്കിലും പിന്നീട്, അത് പൈലറ്റിൽ നിന്നുണ്ടായ പിഴവാണ് എന്ന രീതിയിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൈലറ്റിന്റെ ഭാഗത്തു നിന്ന് വലിയ ശ്രദ്ധയും സാങ്കേതിക തികവും ആവശ്യമുണ്ട് ടേബിൾ ടോപ് ലാൻഡിങ്ങുകൾക്ക്. ഉയർന്നപേയ് ലോഡും വേണ്ടത്ര  ‘സ്ലോ ഡൌൺ ഡിസ്റ്റൻസും’ ഇല്ലാതെ ടേബിൾ ടോപ്പ് റൺവേകളിൽ വിമാനത്തെ ഹാൾട്ടിലേക്ക് കൊണ്ടുവരിക പ്രയാസമാണ്.

ഒപ്റ്റിക്കൽ ഇല്യൂഷൻ, സാങ്കേതികത

 

കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ നീളമെന്നത് 2,860m ആണ്. മംഗലാപുരം വിമാനത്താവളത്തിലേതിനേക്കാൾ വെറും 400m മാത്രം അധികം. ഇവിടെ വീതി കൂടിയ ബോഡിയുള്ള വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് അപകട സാധ്യത കൂടിയ ഒരു പ്രവൃത്തിയാണ്. മോശം കാലാവസ്ഥക്ക് കാരണമുണ്ടാകുന്ന പ്രയാസങ്ങൾക്ക് പുറമേ, ഇങ്ങനെയുള്ള ലാൻഡിങ്ങുകളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷനുണ്ടാകാനും സാധ്യതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. റൺവേയ്ക്ക് ശരിക്കും ഉള്ളതിൽ കൂടുതൽ നീളം തോന്നിക്കുന്ന പ്രതിഭാസമാണ് ഈ ‘ഒപ്റ്റിക്കൽ ഇല്ല്യൂഷൻ’ എന്ന് പറയുന്നത്..

 

സുരഷാ ക്രമീകരണം.

മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ ചർച്ചയായിരുന്നു. കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തുകയും റണ്‍വേയുടെ ദൈര്‍ഘ്യം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ അന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കരിപ്പൂർ വിമാന അപകടശേഷവും ഈ ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ഉയരുന്നുണ്ട്.മഴകാരണം പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാത്തതാണ് കരിപ്പൂരിൽ അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക വിവരം. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി.

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2