കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ‘ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ’ എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പാട്ട് ആസ്വദിച്ച്‌ സമീപത്ത് തന്നെ ഇയാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. സെപ്തംബര്‍ നാലിനാണ് വീഡിയോ ഷാഫി പങ്കുവെച്ച്‌. ഇപ്പോള്‍ ട്രോള്‍ പേജുകളിലും ഷാഫിയുടെ പാട്ട് നിറയുകയാണ്.

‘ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്ക, പാര്‍ട്ടിയെ ഓര്‍ത്ത് കനവ് കാണുന്ന ഷാഫിക്ക, എന്നെന്നും ജന്മം നല്‍കീടുന്ന ഷാഫിക്ക, കരുത്തുള്ള ഹൃദയത്തെ നെഞ്ചോട് ചേര്‍ക്കുന്ന മൊഞ്ചുള്ളോനാ, ശത്രുക്കളെ എന്നെന്നും മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക’, ഇങ്ങനെ തുടരുന്നു പാട്ട്. പാട്ടിനെ പരിഹസിച്ചുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.’അയ്യോ ദാരിദ്ര്യ’മെന്നാണ് വീഡിയോയ്‌ക്ക് ഒരാള്‍ കുറിച്ചിരിക്കുന്ന കമന്റ്. വ്യക്തിപൂജ കമ്യൂണിസ്റ്റ് ശൈലിയല്ലെന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക