ദില്ലി: സിറോ മലബാ‍ർ സഭയുടെ ദില്ലി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ദില്ലി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി.കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് ഡിഡിഎ നടപടിയെടുത്തതെന്ന് ആരോപിച്ച് വിശ്വാസികൾ രം​ഗത്തെത്തി.