സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജിയ്ക്ക് യാത്രയയപ്പ് നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന അവസരത്തിൽ കലാ രംഗത്ത് സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

മൊമെന്റോ പ്രസിഡണ്ട് രാജീവ് നടുവിലേമുറി , രക്ഷാധികാരി ബാബു പനമ്പള്ളി ,ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രനും ചേർന്ന് ശ്വേതാ സജിക്ക് നൽകി. കലാരംഗത്തും തുടർ വിദ്യാഭ്യാസ രംഗത്തും ഉന്നതങ്ങളിൽ എത്തട്ടെ എന്ന് അസോസിയേഷൻ ഭാരവാഹികൾ ആശംസിച്ചു.

വൈസ് പ്രസിഡണ്ട് മാത്യു ചെന്നിത്തല, ട്രഷറർ കുര്യൻ തോമസ് , സെക്രട്ടറി അബ്ദുൽ റഹിം പുഞ്ചിരി എക്സിക്യൂട്ടീവ് അംഗങ്ങളായ സുമേഷ് കൃഷ്ണൻ, സുചിത്ര സജി എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക