തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുരുക്ക് മുറുകുന്നു.പ്രതി സ്വപ്‌നാ സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് ശുപാര്‍ശ ചെയ്തത് ശിവശങ്കറാണന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ വെളുപ്പെടുത്തിയിരിക്കുന്നത്.അതേസമയം സസ്‌പെന്‍ഷന്‍, പൊലീസ് അന്വേഷണം തുടങ്ങിയ കാര്യങ്ങളെല്ലാം വൈകിപ്പിച്ചത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്ന് സി.പി.എം സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. നടപടി ഇത്രയും നീണ്ടുപോകരുതായിരുന്നുവെന്ന് മുന്നണിയിലും പാര്‍ട്ടിക്കുള്ളില്‍ തന്നെയും അഭിപ്രായമുണ്ട്. വലിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിക്ക് തന്റെ വിശ്വസ്തനെ കയ്യൊഴിയേണ്ടിവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2