കോഴിക്കോട്; സസ്പെന്‍ഷനു പിന്നാലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍. കെഎസ്‌ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ ഡ്രൈവറായിരുന്ന ഇ.ടി. അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിടിഒയെ വാട്സാപ് ഗ്രൂപ്പില്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്യുന്നത്. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്താണെന്നാണ് വീട്ടുകാരുടെ ആരോപണം. ഇന്നലെ പൂളക്കടവ് പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതെത്തുടര്‍ന്ന് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക