കളമശേരി: മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ ബീറ്റ ഗ്രീന്‍ 6-എയില്‍ സനു മോഹന്റെ മകള്‍ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്.

സനു മോഹനെയും കാണാതായി. സനു മകളുമൊന്നിച്ച്‌ പുഴയില്‍ ചാടിയതാകാമെന്നാണ് കരുതുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹന്‍. ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി.

സനുമോഹനും കുടുംബവും 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഞായര്‍ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു. പിന്നീടാണ് സംഭവം.

ഞായറാഴ്ച രാത്രി 9.10 മുതല്‍ ഇരുവരെയും കാണ്‍മാനില്ലെന്നു കാണിച്ച്‌ സനുമോഹന്റെ ബന്ധുവായ പ്രവീണ്‍ ഇന്നലെ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മ‍ൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2