കഴക്കൂട്ടം: അണ്ടൂര്‍ക്കോണത്തെ വാടക വീട്ടില്‍ നിന്ന് വന്‍തോതില്‍ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകള്‍ പിടികൂടി. നോട്ട് ഇരട്ടിപ്പിലൂടെ തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ റെയിഡിലാണ് ചിത്രീകരണത്തിന് പയോഗിക്കുന്ന നോട്ടുകളും ഇവ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും പിടികൂടിയത്.

സംഭവത്തില്‍ തമിഴ്നാട് സ്വദേശി സുന്ദര്‍രാജ്, പേരൂര്‍ക്കട അമ്ബലമുക്ക് സ്വദേശി സുജിത്ത് കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവ വ്യാജനോട്ടുകളല്ലെന്നും സിനിമാ ചിത്രീകരണത്തിനായി അച്ചടിച്ചതാണെന്നുമാണ് പിടിയിലായവര്‍ പറയുന്നത്. അച്ചടിച്ച വ്യാജനോട്ടിലും ഷൂട്ടിംഗിനുവേണ്ടിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് എത്തുന്നതറിഞ്ഞ് നോട്ടുകള്‍ കത്തിച്ചതായും വീടിന് പുറത്ത് കളഞ്ഞാതും കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക