ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡി (വൈ‌എസ്‌ആര്‍)യുടെ സഹോദരനും മുന്‍ മന്ത്രിയുമായ വെ.എസ് വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിന് കാരണക്കാരനായയാളെ സിബിഐ സംഘം പിടികൂടി. ഗോവയില്‍ നിന്നാണ് കേസന്വേഷിക്കുന്ന സിബിഐ സംഘമാണ് സുനില്‍ യാദവ് എന്നയാളെ പിടിച്ചത്. ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനുള‌ള നടപടികളായെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവേകാനന്ദ റെഡ്‌ഡിയെ സുനില്‍ യാദവ് കൊലപ്പെടുത്തിയതിന് തെളിവുകള്‍ സിബിഐയ്‌ക്ക് ലഭിച്ചതായാണ് സൂചന. മുന്‍പ് ഇയാളെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷം ഇയാള്‍ കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കവെ പിടിയിലാകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2019 മാ‌ര്‍ച്ച്‌ 15നാണ് വിവേകാനന്ദ റെഡ്‌ഡിയെ സ്വന്തം വീട്ടിനുള‌ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസന്വേഷിച്ച സംസ്ഥാനത്തെ സംഘത്തില്‍ മകള്‍ സുനിത റെഡ്‌ഡി അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതിയെ സമീപിച്ചു. വിവേകാനന്ദ റെഡ്‌ഡിയുടെ സഹോദരന്റെ മകന്‍ മുഖ്യമന്ത്രിയായിട്ടും കേസ് മതിയായ വിധത്തില്‍ അന്വേഷിക്കുന്നില്ലെന്നും സിബിഐയ്‌ക്ക് വിടുന്നില്ലെന്നും സുനിത ഹര്‍ജിയില്‍ പറഞ്ഞു.

വൈകാതെ കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തില്‍ മറ്റൊരു ബന്ധുവും കടപ്പ ലോക്‌സഭാംഗവുമായ വെ.എസ് അവിനാശ് റെഡ്‌ഡിക്കും വൈ.എസ് ഭാസ്‌കര്‍ റെഡ്‌ഡിക്കും പങ്കുണ്ടെന്നായിരുന്നു സുനിത പരാതിയില്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക