മുബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരണ്‍ ജോഹറിനെ പോലീസ് ചോദ്യം ചെയ്യും.അടുത്തകാലത്ത് ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച് ചെയ്ത സംഭവമാണ് സുശാന്തിന്റെ അത്മഹത്യ.ബോളിവുഡില്‍ അരങ്ങ് വാഴുന്ന സ്വജന പക്ഷാപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നായിരുന്നു കാരണം.ഇതിന്റെ പേരില്‍ സുശാന്തുമായി കരാറിലേര്‍പ്പെട്ട ഏഴോളം സിനിമകള്‍ മുടങ്ങിയെന്നും പലയിടത്തും സുശാന്ത് അപമാനിതനായി എന്നുമുള്ള വലിയ അരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്.സംഭവത്തില്‍ കരണ്‍ ജോഹാര്‍, സല്‍മാന്‍ഖാന്‍, അലിയഭട്ട് തുടങ്ങിയ താരങ്ങളും ആരോപണം നേരിട്ടിരുന്നു.ഇതില്‍ പ്രധാനി കരണ്‍ ജോഹാര്‍ അണന്നായിരുന്നു ആരോപണം.ഇതുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് കരണ്‍ ജോഹറിന് സമന്‍സ് അയച്ചത്. കരണ്‍ ജോഹറിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.അന്വേഷണത്തിന്റെ ഭാഗമായി സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2